
ഐപിഎല്ലിലെ തന്റെ അസാമാന്യ പ്രകടനത്തിലൂടെ ക്രിക്കറ്റ് ലോകത്തെ ഞെട്ടിച്ചുകൊണ്ടിരിക്കുന്ന പതിനഞ്ചുകാരൻ വൈഭവ് സൂര്യവംശിക്ക് പാകിസ്ഥാനിലും വൻ ആരാധകപിന്തുണയേറുന്നു. വൈഭവിന്റെ അതിവേഗ ബാറ്റിംഗ് ശൈലിയെ പ്രശംസിച്ചുകൊണ്ട് മുൻ പാക് താരം തൻവീർ അഹമ്മദ് നടത്തിയ പ്രസ്താവനയാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ ചർച്ചയാകുന്നത്. വൈഭവ് ഇന്ത്യൻ ടീമിലെത്തുന്നതോടെ ആളുകൾ നിലവിലെ വെടിക്കെട്ട് ഓപ്പണറായ അഭിഷേക് ശർമ്മയെ മറന്നുപോകുമെന്നാണ് തൻവീർ അഭിപ്രായപ്പെടുന്നത്.
ഒരു പാകിസ്ഥാനി ടിവി ഷോയിൽ സംസാരിക്കവേയാണ് തൻവീർ വൈഭവിനെ വാനോളം പുകഴ്ത്തിയത്. വൈഭവും അഭിഷേക് ശർമ്മയും ഒരുമിച്ച് ബാറ്റ് ചെയ്യുന്ന സാഹചര്യമുണ്ടായാൽ എല്ലാവരുടെയും ശ്രദ്ധ വൈഭവിൽ മാത്രമായിരിക്കുമെന്നും, അഭിഷേകിന്റെ സാന്നിധ്യം പോലും ആരും ശ്രദ്ധിക്കില്ലെന്നും തൻവീർ പറയുന്നു. വൈഭവിന്റെ അടുത്തുപോലും എത്താൻ അഭിഷേകിന് കഴിയില്ലെന്നും, ടിവി സ്ക്രീനുകളിൽ പോലും ആളുകൾ വൈഭവിനെയായിരിക്കും നോക്കുകയെന്നും തൻവീർ കൂട്ടിച്ചേർത്തു.
Also Read:ലാ ലിഗ കിരീടം ബാഴ്സയുടെ കൈവെള്ളയിൽ! റയലിനെക്കാൾ ഒൻപത് പോയിന്റ് മുന്നിൽ
പ്രായത്തെ വെല്ലുന്ന കരുത്തോടെയും ആത്മവിശ്വാസത്തോടെയും പന്തുകളെ അതിർത്തി കടത്തുന്ന വൈഭവ് ഇതിനോടകം തന്നെ ഐപിഎല്ലിലെ വിസ്മയമായി മാറിക്കഴിഞ്ഞു. ഇന്ത്യയിൽ മാത്രമല്ല, അതിർത്തിക്കപ്പുറത്തും ഈ കൗമാരതാരത്തിന്റെ ബാറ്റിംഗ് ശൈലിക്ക് വലിയ സ്വീകാര്യതയാണ് ലഭിക്കുന്നത്. അഭിഷേക് ശർമ്മയെപ്പോലെയുള്ള മികച്ച താരങ്ങളുമായി വൈഭവിനെ താരതമ്യം ചെയ്യുന്നത് ഇപ്പോൾ തന്നെ വലിയ ചർച്ചകൾക്ക് വഴിതുറന്നിട്ടുണ്ട്.
The post വൈഭവ് വന്നാൽ അഭിഷേക് ശർമ്മയെ മറക്കും! ഇന്ത്യൻ വണ്ടർ കിഡിനെ വാനോളം പുകഴ്ത്തി മുൻ പാക് താരം appeared first on Express Kerala.








