ഇസ്ലാമാബാദ്/ ടെഹ്റാൻ: ഇറാൻ– യുഎസ് മൂന്നാം ഘട്ട സമാധാന ചർച്ചയും സമവായത്തിലെത്താതെ പിരിഞ്ഞതോടെ ഇരു രാജ്യങ്ങളും തമ്മിലുള്ള യുദ്ധഭീഷണി വർധിച്ചു. ചർച്ചകളിൽ കാര്യമായ പുരോഗതിയുണ്ടെന്ന് മധ്യസ്ഥത വഹിച്ച ഒമാനും ഇറാൻ വിദേശകാര്യ മന്ത്രി അബ്ബാസ് അർഗാച്ചിയും പറയുന്നുണ്ടെങ്കിലും ചർച്ച അലസിയെന്നാണ് വിദേശമാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. ഇരുവിഭാഗവും തമ്മിലുള്ള ചർച്ചകൾ അടുത്ത ആഴ്ച വീണ്ടും നടക്കുമെന്നാണ് വിവരം. അതേസമയം തങ്ങളുടെ ആണവ പദ്ധതി, ബാലിസ്റ്റിക് മിസൈലുകൾ, ജനുവരിയിലെ കലാപത്തിനിടെയുണ്ടായ നാശനഷ്ടങ്ങൾ എന്നിവയെക്കുറിച്ചുള്ള അമേരിക്കയുടെയും ഇസ്രായേലിന്റെയും സമീപകാല ആരോപണങ്ങളെ ടെഹ്റാൻ […]








