ന്യൂഡൽഹി: ഇറാനെതിരെ അമേരിക്കയും ഇസ്രയേലും നടത്തിയ സൈനിക ആക്രമണങ്ങളെ റഷ്യ ശക്തമായി അപലപിച്ചു. ഈ നീക്കങ്ങൾ ആഗോള ആണവ വ്യാപന നിരോധന സംവിധാനത്തിന് ഗുരുതരമായ പ്രത്യാഘാതങ്ങൾ ഉണ്ടാക്കുമെന്നും അന്താരാഷ്ട്ര സുരക്ഷാ സാഹചര്യത്തെ കൂടുതൽ അനിശ്ചിതത്വത്തിലേക്ക് തള്ളിവിടുമെന്നും റഷ്യൻ വിദേശകാര്യ മന്ത്രാലയം മുന്നറിയിപ്പ് നൽകി. റഷ്യൻ വിദേശകാര്യമന്ത്രാലയം പുറത്തിറക്കിയ ഔദ്യോഗിക പ്രസ്താവനയിൽ, വാഷിങ്ടണും ടെൽ അവീവും വീണ്ടും അപകടകരമായ ഒരു വഴിയിലേക്ക് നീങ്ങിയിരിക്കുകയാണെന്നും ഈ നടപടി പശ്ചിമേഷ്യയെ മനുഷ്യാവകാശ, സാമ്പത്തിക, അതേസമയം ആണവ ദുരന്ത സാധ്യതയിലേക്കും നയിക്കാമെന്നും ചൂണ്ടിക്കാട്ടി. […]









