തിരുവനന്തപുരം: വിഴിഞ്ഞത്ത് ബാറിലുണ്ടായ തർക്കം പരിഹരിക്കാൻ ശ്രമിച്ച യുവാവിനെ ക്രൂരമായി മർദിച്ച് കൊലപ്പെടുത്തി. തിരുവല്ലം വണ്ടിത്തടം പാലപുരയിൽ വാടകയ്ക്ക് താമസിക്കുന്ന സുമൻ (38) ആണു മരിച്ചത്. സംഭവത്തിൽ സഹോദരങ്ങളടക്കം നാലുപേർ പിടിയിലായി. അച്ചു, അനന്തു, സൂര്യജിത്ത്, ലാലുകൃഷ്ണൻ എന്നിവരാണ് പിടിയിലായത്. ബുധനാഴ്ച രാത്രി പന്ത്രണ്ടോടെയായിരുന്നു കൊലപാതകം. വിഷു ആഘോഷത്തിനു ശേഷം രാത്രി പതിനൊന്നോടെ അച്ചുവും സഹോദരങ്ങളും സുഹൃത്തുക്കളും ബാറിൽ മദ്യപിക്കവേ മറ്റൊരാളുമായി തർക്കമുണ്ടാകുകയും ഇത് പരിഹരിക്കാൻ സുമൻ ഇടപെടുകയും ചെയ്തെന്നാണ് വിവരം. സംഭവത്തിന്റെ ദൃശ്യങ്ങൾ പുറത്തുവന്നു. ആദ്യം […]








