ബീജിങ്: ഇറാൻ ഭരണകൂടത്തിന് സൈനിക സഹായം നൽകുന്നുവെന്ന പാശ്ചാത്യ മാധ്യമ റിപ്പോർട്ടുകൾ ചൈന ശക്തമായി നിഷേധിച്ചു. ചൈനീസ് നിർമിത ഉപഗ്രഹങ്ങളും വ്യോമപ്രതിരോധ സംവിധാനങ്ങളും ശത്രുനീക്കങ്ങൾ തിരിച്ചറിയാൻ ഇറാനെ സഹായിക്കുന്നുവെന്ന ആരോപണങ്ങൾ അടിസ്ഥാനരഹിതമാണെന്ന് ചൈനീസ് വിദേശകാര്യ മന്ത്രാലയം ബുധനാഴ്ച വ്യക്തമാക്കി. ഇത്തരം ആരോപണങ്ങളുടെ പേരിൽ ചൈനീസ് ഉൽപ്പന്നങ്ങൾക്ക് തീരുവ വർധിപ്പിക്കാൻ അമേരിക്ക തീരുമാനിക്കുകയാണെങ്കിൽ അതിന് ശക്തമായ തിരിച്ചടി നൽകുമെന്നും ചൈന മുന്നറിയിപ്പ് നൽകി. അമേരിക്കയ്‌ക്കെതിരായ യുദ്ധത്തിൽ ചൈന ഇറാനെ സൈനികമായി സഹായിക്കുന്നു എന്ന രീതിയിൽ റിപ്പോർട്ടുകൾ പുറത്തുവന്നതിനെ തുടർന്ന് […]









