ടെഹ്‌റാൻ: അമേരിക്ക ഏർപ്പെടുത്തിയ കടുത്ത നാവിക ഉപരോധത്തെ തുടർന്ന് ഇറാനിയൻ തുറമുഖങ്ങളിലേക്കുള്ള കപ്പൽ ഗതാഗതം ഗണ്യമായി തടസ്സപ്പെട്ടതായി റിപ്പോർട്ടുകൾ. യുഎസും ഇറാനും തമ്മിൽ കഴിഞ്ഞ വാരാന്ത്യത്തിൽ നടന്ന സമാധാന ചർച്ചകൾ പരാജയപ്പെട്ടതിന് പിന്നാലെ പ്രഖ്യാപിച്ച ഉപരോധമാണ് ഹോർമുസ് കടലിടുക്കിലൂടെയുള്ള ഗതാഗതത്തെ പ്രതിസന്ധിയിലാഴ്ത്തിയത്. ചൈനീസ് ഉടമസ്ഥതയിലുള്ള ‘റിച്ച് സ്റ്റാറി’ ഉൾപ്പെടെയുള്ള നിരവധി ടാങ്കറുകൾക്ക് യാത്ര പൂർത്തിയാക്കാനാവാതെ പിന്തിരിയേണ്ടിവന്നതായാണ് വിവരം. ഇറാനെതിരായ സൈനിക സമ്മർദ്ദം വർധിപ്പിക്കുന്നതിന്റെ ഭാഗമായാണ് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ഉപരോധം പ്രഖ്യാപിച്ചത്. ഇതോടെ ആഗോള എണ്ണ […]







