ആലപ്പുഴ: ഗതാഗത മന്ത്രി ഗണേഷ് കുമാറിനെതിരെ രൂക്ഷ വിമർശനവുമായി എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ രംഗത്ത്. ഗതാഗത വകുപ്പിൽ തുഗ്ലക്ക് പരിഷ്കാരമാണ് ഗണേഷ് കുമാർ നടത്തിയതെന്നു ഇടത് ഭരണത്തിലെ കുഴിത്തുരുമ്പാണെന്നും വെള്ളാപ്പള്ളി പരിഹസിച്ചു. എല്ലാവരുമായി പ്രശ്നമുണ്ടാക്കുന്ന ആളാണ് ഗണേഷ് കുമാർ. സ്വന്തം അച്ഛനുമായും സഹോദരിയും ഭാര്യമായും വരെ പ്രശ്നങ്ങൾ ഉണ്ടാക്കി. അതുപോലെ രാഷ്ട്രീയത്തിലും പലരെയും ചതിച്ചു. മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയെയും അതിൽ ഉൾപ്പെടുന്നു. ഇത്രയും ധാർഷ്ട്യത്തോടെ മറ്റൊരു മന്ത്രിയുണ്ടോയെന്ന് ചോദിച്ച വെള്ളാപ്പള്ളി, രാഷ്ട്രീയത്തിലെ ചതിയൻ […]









