ടെഹ്റാൻ: ഔദ്യോഗിക വിശദീകരണം വന്നില്ലെങ്കിലും ഇറാന്റെ പരമോന്നത നേതാവായിരുന്ന ആയത്തുല്ല ഖമനേയിയുടെ പിൻഗാമിയായി, ഇറാന്റെ അടുത്ത സുപ്രീം ലീഡറായി മകൻ മൊജ്തബ ഖമനേയിയെ തെരഞ്ഞെടുത്തതായി ഇറാനിയൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. Ynet റിപ്പോർട്ട് ചെയ്തതനുസരിച്ച്, അസംബ്ലി ഓഫ് എക്സ്പേർട്സ് ഉടൻ തന്നെ അദ്ദേഹത്തിന്റെ നിയമനം ഔദ്യോഗികമായി പ്രഖ്യാപിക്കുമെന്നാണ് വിലയിരുത്തൽ. ആരാണ് മൊജ്തബ ഖമനേയി? 56-കാരനായ മൊജ്തബ ഖമനേയി ഏറെക്കാലമായി പിൻഗാമിത്വ ചർച്ചകളിൽ മുൻപന്തിയിലുണ്ടായിരുന്ന വ്യക്തിയാണെന്നാണ് ഇറാൻ മാധ്യമങ്ങൾ പറയുന്നത്. ഔദ്യോഗിക സർക്കാർ പദവി വഹിച്ചിട്ടില്ലെങ്കിലും, ഇറാനിലെ ശക്തമായ […]







