വനിതാസമൂഹത്തിന്റെ സ്നേഹവും, കരുതലും, സംഭാവനകളും അതിജീവനങ്ങളും അത്രമേല്‍ ആഘോഷമാക്കാനുള്ളതാണ് അന്താരാഷ്ട്ര വനിതാദിനം. പുരുഷാധിപത്യ വ്യവസ്ഥയുടെ അടിച്ചമര്‍ത്തലുകള്‍ക്കെതിരെ തുല്യനീതിയ്ക്കും അവസര സമത്വത്തിനുമായുള്ള വനിതാ സമൂഹത്തിന്റെ പോരാട്ടങ്ങള്‍ക്ക് കരുത്തുപകരാം. ഒപ്പം ഈ സുപ്രധാന സുദിനത്തില്‍ പ്രിയപ്പെട്ടവര്‍ക്ക് നേരാം ഹൃദയം നിറഞ്ഞ വനിതാദിനാശംസകള്‍…
- കരുത്തോടെ, കനിവോടെ കനലിടം താണ്ടാം ; ഹൃദയം നിറഞ്ഞ വനിതാദിനാശംസകള്‍
- നിറചിരിയെന്നും തിളങ്ങട്ടെ, കനിവിന്‍ ഹൃദയം വിളങ്ങട്ടെ ; ഹൃദയം നിറഞ്ഞ വനിതാദിനാശംസകള്‍
- സ്നേഹമയിയായി തുടരുക വാത്സല്യവഴിയില്‍ അനന്തകാലം…പ്രിയതമയ്ക്ക് ഹൃദയം നിറഞ്ഞ വനിതാ ദിനാശംസകള്‍
- സഹനമല്ല, സമത പുലരട്ടെ…ഹൃദയം നിറഞ്ഞ വനിതാദിനാശംസകള്‍
- ചൊല്‍പ്പടിയിലല്ല, അന്തസ്സോടെ തോളോട് തോള്‍…ഹൃദയം നിറഞ്ഞ വനിതാദിനാശംസകള്‍
- സഹനത്തിലല്ല, സത്യസമതയില്‍ ഊന്നാം…വനിതാദിനാശംസകള്‍
- അമ്മയുടെ സ്നേഹ-വാത്സല്യത്തിന് തുല്യമായൊന്നുമില്ല ലോകത്ത്…ഹൃദയം നിറഞ്ഞ വനിതാദിനാശംസകള്‍
- നിന്റെ പ്രണയവേരുകള്‍ എന്നിലാഴട്ടെ അനുസ്യൂതം…സ്നേഹസഖിക്ക് ഹൃദയം നിറഞ്ഞ വനിതാദിനാശംസകള്‍
- കൈപിടിച്ചു നടത്തും ചേച്ചിത്തണലിന്റെ സ്നേഹത്തിന് നിറയുമ്മകള്‍…ഹൃദയം നിറഞ്ഞ വനിതാദിനാശംസകള്‍
- സ്നേഹക്കൂട്ടായി തുടരുക, വാത്സല്യനിധിയായി പടരുക, പ്രിയ അനുജത്തിക്ക് ഹൃദയം നിറഞ്ഞ വനിതാദിനാശംസകള്‍
- കുസൃതിയും കുരുന്നുവികൃതികളും എന്നും കെടാതെ കാക്കുക…പൊന്നുമോള്‍ക്ക് ഹൃദയം നിറഞ്ഞ വനിതാദിനാശംസകള്‍
- ഊര്‍ജസ്രോതസ്സായി തിളങ്ങുകയെന്നും…പ്രിയ കൂട്ടുകാരിക്ക് ഹൃദയം നിറഞ്ഞ വനിതാദിനാശംസകള്‍
- തുല്യതയും അന്തസ്സാര്‍ന്ന ജീവിതവും അവകാശം, സമനീതിയ്ക്കായി നിതാന്തം പോരാടാം…ഹൃദയം നിറഞ്ഞ വനിതാദിനാശംസകള്‍
- തുല്യനീതിയും അവസരങ്ങളും അവകാശം, സമതയ്ക്കായി അശ്രാന്തം പോരാടുക, സ്നേഹനിറവാര്‍ന്ന വനിതാദിനാശംസകള്‍
- കരുത്തോടെ, കനിവോടെ മുന്നേറുക…സ്നേഹം നിറഞ്ഞ വനിതാദിനാശംസകള്‍
- നിറചിരിയെന്നും തിളങ്ങട്ടെ, കനിവിന്‍ ഹൃദയം തിളങ്ങട്ടെ…വാത്സല്യനിറവാര്‍ന്ന വനിതാ ദിനാശംസകള്‍
- സ്വപ്നങ്ങളിലേക്ക് പറന്നുയരാം, ലക്ഷ്യങ്ങള്‍ നേടാം…ഹൃദയം നിറഞ്ഞ വനിതാദിനാശംസകള്‍
- കനിവേറും വിളക്കായി തുടരുക, ജീവിതങ്ങളില്‍ വെളിച്ചം വിതറുക, സ്നേഹം നിറഞ്ഞ വനിതാദിനാശംസകള്‍
- അദൃശ്യ വിലങ്ങുകള്‍ അറുക്കാം, തുല്യനീതിയിലേക്ക് ചുവടുവയ്ക്കാം…ഹൃദ്യമായ വനിതാദിനാശംസകള്‍
- സ്വാശ്രയത്വത്താല്‍ സാധ്യമാകും സ്വപ്നങ്ങള്‍, നിശ്ചയദാര്‍ഢ്യത്തോടെ മുന്നേറാം നിരന്തരം, ഹൃദയം നിറഞ്ഞ വനിതാദിനാശംസകള്‍
- സ്വാതന്ത്ര്യത്തിന്റെ, സമഭാവനയുടെ പുതുപുലരിയിലേക്ക് ചുവടുവയ്ക്കാം…വനിതാദിനാശംസകള്‍
- പെണ്ണിന്റെ സ്വപ്നങ്ങള്‍ക്ക് ചിറകേകുമ്പോള്‍ സുന്ദരമാകും ലോകം…ഹൃദയം നിറഞ്ഞ വനിതാദിനാശംസകള്‍
- പൂക്കട്ടെ സ്വപ്നങ്ങള്‍, വിരിയട്ടെ നിറചിരികള്‍…എല്ലാ സഹോദരിമാര്‍ക്കും ഹൃദയം നിറഞ്ഞ വനിതാദിനാശംസകള്‍
- സ്നേഹക്കരുതലിന്റെ അമ്മത്തണലില്‍ സുരക്ഷിതമീ ജീവിതം…ഏറ്റവും പ്രിയപ്പെട്ട അമ്മയ്ക്ക് ഹൃദയം നിറഞ്ഞ വനിതാദിനാശംസകള്‍
- സ്നേഹമഹാപ്രവാഹമായി തുടരുകയെന്നും…പ്രണയിനിക്ക് ഹൃദയം നിറഞ്ഞ വനിതാദിനാശംസകള്‍
- ഉത്സാഹത്തിന്റെയും ഉന്‍മേഷത്തിന്റെയും ഊര്‍ജ സ്രോതസ്സ്…പ്രിയതമയ്ക്ക് ഹൃദയം നിറഞ്ഞ വനിതാദിനാശംസകള്‍
- പെണ്ണിന്റെ കരുതലും സ്നേഹവും തിരിച്ചറിയപ്പെടുന്നില്ലെങ്കില്‍ ലോകം നിശ്ശൂന്യം…ഹൃദയം നിറഞ്ഞ വനിതാദിനാശംസകള്‍
Also Read: ഓരോ ഘട്ടത്തിലും സ്ത്രീകൾക്കൊപ്പം നിൽക്കുമെന്ന് പ്രതിജ്ഞയെടുക്കാം ; വനിതാ ദിന പ്രസംഗം
- പകരമാവില്ലൊന്നും പെണ്ണിന്റെ സ്നേഹവാത്സല്യങ്ങള്‍ക്ക്…ഹൃദയം നിറഞ്ഞ വനിതാദിനാശംസകള്‍
- സ്നേഹത്തിന്റെ മറുപേരാണ് പെണ്ണ്, അവളുടെ നിറചിരി കെടാതെ കാക്കാം…ഹൃദയം നിറഞ്ഞ വനിതാദിനാശംസകള്‍
- പെണ്ണിന്റെ സ്വപ്നങ്ങള്‍ പൂവണിയുമ്പോള്‍ ലോകം അത്രമേല്‍ സുന്ദരം…ഹൃദയം നിറഞ്ഞ വനിതാദിനാശംസകള്‍
- അവകാശങ്ങളെക്കുറിച്ച് അവബോധമുള്ളവരാവുക, അനീതികള്‍ ചെറുക്കുക…ഹൃദയം നിറഞ്ഞ വനിതാദിനാശംസകള്‍
രാജ്യചരിത്രത്തിലെ 5 സുപ്രധാന വനിതകള്‍
ഇന്ദിരാഗാന്ധി: ഇന്ത്യയുടെ ആദ്യ വനിതാ പ്രധാനമന്ത്രി. 1966 മുതല്‍ 1977 വരെയും, 1980 മുതല്‍ 1984 ല്‍ കൊല്ലപ്പെടുന്നതുവരെയും അവര്‍ ഈ പദവി വഹിച്ചു.
കര്‍ണം മല്ലേശ്വരി: ഒളിമ്പിക് മെഡല്‍ നേടുന്ന ആദ്യ ഇന്ത്യന്‍ വനിത. 2000ല്‍ സിഡ്നിയില്‍ (ഓസ്‌ട്രേലിയ) നടന്ന ഒളിമ്പിക്‌സില്‍ ഭാരോദ്വഹനത്തില്‍ അവര്‍ വെങ്കലം നേടി ചരിത്രം കുറിച്ചു.
കല്‍പ്പന ചൗള: ബഹിരാകാശത്തെത്തിയ ആദ്യ ഇന്ത്യന്‍ വംശജ. 1997ല്‍ കൊളംബിയ സ്‌പേസ് ഷട്ടില്‍ ഫ്‌ളൈറ്റ് STS-87 ല്‍ മറ്റ് 5 പേര്‍ക്കൊപ്പം ബഹിരാകാശത്തെത്തി.
ബചേന്ദ്രി പാല്‍: എവറസ്റ്റ് കീഴടക്കിയ ആദ്യ ഇന്ത്യന്‍ വനിത. 1984 മെയ് 23ന് സഹതാരങ്ങളോടൊപ്പം ഉച്ചയ്ക്ക് 1:07ന് അവര്‍ എവറസ്റ്റിന്റെ മുകള്‍ഭാഗത്തെത്തി.
ജസ്റ്റിസ് എം ഫാത്തിമ ബീവി: സുപ്രീം കോടതിയിലെ ആദ്യ വനിതാ ജഡ്ജി (1989). രാജ്യത്തെ ഏതെങ്കിലും ഉന്നത നീതിന്യായ സംവിധാനങ്ങളില്‍ നിയമിതയാകുന്ന ആദ്യ മുസ്ലിം വനിതയുമാണ് അവര്‍.









