അമ്പലപ്പുഴ: കേരളത്തിലെ സിപിഎമ്മിൽ നിർഭയമായും സത്യസന്ധമായും രാഷ്ട്രീയപ്രവർത്തനം തുടരാനാകാത്ത സാഹചര്യമാണെന്നും അതിനാലാണ് താൻ പാർട്ടി വിട്ടതെന്നും മുൻ മന്ത്രി ജി. സുധാകരൻ. അഴിമതിക്കാർക്കും ക്രിമിനൽ- മാഫിയ രാഷ്ട്രീയം കൈയാളുന്നവർക്കും എതിരെയുള്ള നിലപാടിന്റെ ഭാഗമായാണ് അമ്പലപ്പുഴ നിയമസഭാ മണ്ഡലത്തിൽ സ്വതന്ത്ര സ്ഥാനാർഥിയായി മത്സരിക്കാനുള്ള തന്റെ തീരുമാനമെന്നും അദ്ദേഹം സാമൂഹിക മാധ്യമത്തിൽ പങ്കുവെച്ച കുറിപ്പിലൂടെ പറയുന്നു. നിലവിൽ തന്റെ മണ്ഡലത്തിൽ നൂറുകണക്കിന് യുഡിഎഫ് പ്രവർത്തകർ ആത്മാർഥമായും നിസ്വാർഥമായും പ്രവർത്തിക്കുന്നത് കാണുന്നുണ്ടെന്നും അവരോടെല്ലാമുള്ള നന്ദിയും കടപ്പാടും അറിയിക്കുന്നതായും അദ്ദേഹം ഫേസ്ബുക്കിൽ പങ്കുവെച്ച […]









