ആലുവ: കാമുകി പിണങ്ങി പോയ വിഷമത്തില്‍ വന്ദേ ഭാരതത്തിന് കല്ലെറിഞ്ഞ 19 കാരൻ പിടിയിൽ. അങ്കമാലി പാറക്കടവ് പോപ്പുള്ളിവീട്ടിൽ സുജിത് സുരേഷിനെ ആലുവ റെയിൽവേ പോലീസാണ് പിടികൂടിയത്. വന്ദേ ഭാരതത്തിന്റെ പുറത്ത് ഘടിപ്പിച്ചിച്ച സിസിടിവി ക്യാമറകളിലെ ദൃശ്യങ്ങളാണ് പ്രതിയിലേക്ക് എത്താൻ സഹായകമായത്. മാർച്ച് 7 ന് രാവിലെയാണ് തിരുവനന്തപുരത്തുനിന്ന് മംഗലാപുരത്തേക്ക് പോവുകയായിരുന്ന വന്ദേ ഭാരതത്തിന് നേരെ കല്ലേറുണ്ടായത്. നെടുമ്പാശേരി വിമാനത്താവളത്തിനടുത്ത് അകപറമ്പ് റെയിൽവേ ഗേറ്റിന് സമീപത്ത് വച്ചായിരുന്നു സംഭവം. പ്രണയനൈരാശ്യം മൂലം ആണ് കല്ലെറിഞ്ഞതെന്ന് യുവാവ് പൊലീസിനോട് […]









