ആലപ്പുഴ: ജി സുധാകരനെതിരെ പരിഹസിച്ച് പിബി അംഗം എ. വിജയരാഘവൻ. മരിക്കും വരെ എംഎൽഎ ആകണമെന്ന ആഗ്രഹം നടക്കാത്തതു കൊണ്ടാണ് ജി സുധാകരൻ പാർട്ടി വിട്ടതെന്ന് എ വിജയരാഘവൻ കുറ്റപ്പെടുത്തി. ചരിത്രത്തിലാദ്യമായാണ് കമ്യൂണിസ്റ്റ് മാനിഫെസ്റ്റോ ഉദ്ധരിച്ച് ഒരാൾ വലതു പക്ഷത്തേക്ക് പോകുന്നത്. ജി സുധാകരൻ തെറ്റായ വഴിക്കു പോകുന്നു എന്ന് തോന്നിപ്പോൾ മുഖ്യമന്ത്രി മൂന്നു തവണ വിളിച്ചുവെന്നും എ. വിജയരാഘവൻ പറഞ്ഞു. ആരോടും വിരോധം പുലർത്തി പാർട്ടി പ്രവർത്തിക്കാറില്ല.പാർട്ടിയെ ദുർബലപ്പെടുത്താൻ തകർക്കാൻ ശ്രമിക്കുന്ന ശക്തിക്ക് ഒപ്പം നിന്ന് […]









