തിരുവനന്തപുരം: മുൻ പ്രതിപക്ഷ നേതാവ് വിഡി സതീശനെ അടുത്ത മുഖ്യമന്ത്രിയായി ഉയർത്തിക്കാട്ടുന്നതിനായി വൻതോതിൽ പിആർ പ്രവർത്തനങ്ങൾ നടക്കുന്നതായുള്ള ആരോപണങ്ങൾ രാഷ്ട്രീയ കേന്ദ്രങ്ങളിൽ ചർച്ചാവിഷയമാകുന്നു. ഇതിനായി ഇതിനോടകം കോടിക്കണക്കിന് രൂപ ചെലവഴിച്ചെന്നാണ് പുറത്തുവരുന്ന വിവരം. സോഷ്യൽ മീഡിയ, ഓൺലൈൻ പോർട്ടലുകൾ, ചില ദൃശ്യ മാധ്യമങ്ങൾ എന്നിവ കേന്ദ്രീകരിച്ചാണ് ഇമേജ് ബിൽഡിംഗ് നടക്കുന്നതെന്ന ആരോപണമാണ് ഉയരുന്നത്. ഇതിനാക്കം കൂട്ടാൻ സമീപകാലത്ത് വിവിധ സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളിലും യൂട്യൂബ് ചാനലുകളിലും “മുഖ്യമന്ത്രി സ്ഥാനത്തിന് ഏറ്റവും അനുയോജ്യൻ വി.ഡി. സതീശൻ” എന്ന തരത്തിലുള്ള […]






