തിരുവനന്തപുരം: അധികാരത്തിൽ തിരിച്ചെത്തിയ യുഡിഎഫിനെ ആര് നയിക്കണമെന്ന ചർച്ചകൾ കോൺഗ്രസിൽ തുടരുമ്പോൾ ഘടകകക്ഷികളും നിലപാട് വ്യക്തമാക്കി. കേരളത്തിലെ മുഖ്യമന്ത്രി ആരാകണമെന്നതിൽ റിപ്പോർട്ട് നൽകാനായി ഹൈക്കമാൻഡ് നിയോഗിച്ച നിരീക്ഷകരായ എഐസിസി ജനറൽ സെക്രട്ടറിമാരായ മുകുൾ വാസ്‌നിക്കും അജയ് മാക്കനും മുന്നിലാണ് ഘടകകക്ഷികൾ തങ്ങളുടെ അഭിപ്രായം അറിയിച്ചത്. സിറ്റിംഗ് എംഎൽഎ മുഖ്യമന്ത്രിയാകണമെന്ന നിലപാടാണ് കേരള കോൺഗ്രസ് ജോസഫ് വിഭാഗം എഐസിസി നിരീക്ഷകരെ അറിയിച്ചത്. അതുപോലെ കേരളത്തിൻറെ പൊതുവികാരം കണക്കിലെടുത്തുള്ള തീരുമാനം വേണമെന്നും പിജെ ജോസഫ് ആവശ്യപ്പെട്ടു. ഉപതെരഞ്ഞെടുപ്പ് ഒഴിവാക്കുന്നതാണ് നല്ലതെന്നും […]








