കൊച്ചി: തിരഞ്ഞെടുപ്പ് ഫലം പുറത്തുവന്നതിനു പിന്നാലെ ‘ആടി ഉലയുന്ന കപ്പലി’നെക്കുറിച്ച് പോസ്റ്റിട്ട ഹൈബി ഈഡൻ എംപിയുടെ ഭാര്യയും അഭിഭാഷകയുമായ അന്ന ലിൻഡ ഈഡന്റെ ഇൻസ്റ്റഗ്രാം അക്കൗണ്ട് ‘പൂട്ടിച്ചു’?. മാസ് റിപ്പോർട്ടിങ് നടത്തിയതിനെ തുടർന്നാണ് തന്റെ അക്കൗണ്ട് സസ്പെൻഡ് ചെയ്യപ്പെട്ടതെന്ന് സംശയിക്കുന്നതെന്നും എന്തിനാണ് ഇത്ര അസഹിഷ്ണുതയെന്നും അന്ന അഭിപ്രായപ്പെട്ടു. അക്കൗണ്ട് പുനഃസ്ഥാപിക്കാനുള്ള അപ്പീൽ സമർപ്പിച്ചിരിക്കുകയാണ് അന്ന ഇപ്പോൾ. നിയമസഭാ തിരഞ്ഞെടുപ്പു ഫലം പുറത്തു വന്നതിനു പിന്നാലെ ‘കപ്പൽ ആടി ആടി ഉലയുന്നു… കപ്പിത്താൻ എവിടെ…’ എന്ന് കൈകൊണ്ട് എഴുതിയ […]






