തൃശൂർ: കൊടുങ്ങല്ലൂരിൽ ഫ്ലാറ്റിലെ ഫ്രിഡ്ജിനുള്ളിൽ ഗർഭസ്ഥ ശിശുവിൻ്റെ മൃതദേഹം കണ്ടെത്തി. ചാത്തേടത്ത് പറമ്പിലുള്ള ഫ്ലാറ്റിൽ താമസിക്കുന്ന യുവ ദമ്പതികളുടെ ഫ്ലാറ്റിലാണ് മൂന്ന് മാസത്തോളം പ്രായമുള്ള ഗർഭസ്ഥ ശിശുവിൻ്റെ മൃതദേഹം കണ്ടെത്തിയത്. ഫ്രിഡ്ജിൽ ചെറിയ പെട്ടിക്കുള്ളിൽ സൂക്ഷിച്ച നിലയിലായിരുന്നു ഗർഭസ്ഥശിശുവിന്റെ ഭ്യൂണം. രഹസ്യവിവരം ലഭിച്ചതിനെ തുടർന്ന് സ്ഥലത്തെത്തിയ പോലീസ് നടത്തിയ പരിശോധനയിലാണ് മൃതദേഹം കണ്ടെത്തിയത്. മൂന്നു മാസം ഗർഭിണിയായിരുന്നു യുവതി. വയറുവേദന അനുഭവപ്പെടതിനു പിന്നാലെ മാസം തികയാതെ പ്രസവിച്ചു. നേഴ്സിങ് പഠിച്ചിട്ടുള്ളതിനാൽ ഭ്രൂണം സ്വയം വേർപ്പെടുത്തിയെന്ന് യുവതി പോലീസിന് […]









