കോവളം: മോഷണക്കേസിൽ പിടിക്കപ്പെട്ട് ജയിൽ ശിക്ഷ കഴിഞ്ഞ് പുറത്തിറങ്ങിയ ആൾ ജയിലിലെ സുഖവാസം പിടിച്ചുപോയതുകൊണ്ട് വീണ്ടും മോഷണം നടത്തി പിടികൊടുത്തു. കോവളം ആവാടുതുറ തുണ്ടുവിള സ്വദേശി ദിലിപ്ഖാനെ(46) ആണ് കോവളം പോലീസ് അറസ്റ്റ് ചെയ്തത്. ജയിലിലേക്ക് തിരിച്ചുപോകാനുളള ആഗ്രഹത്തെ തുടർന്നാണ് വീണ്ടും മോഷണം നടത്തിയതെന്നാണ് ഇയാൾ പറയുന്നത്. ‘ജയിലിൽ താമസവും നല്ല ഭക്ഷണവും മികച്ച ചികിത്സയും എല്ലാം കഴിഞ്ഞ് കൂലിയും ലഭിക്കും. കൂടാതെ ജയിലിലെ അടുക്കളയിലെ സീനിയർ മേസ്തിരിയുമാണ്. ഇതോടെ തിരികെ ജയിലിലേക്ക് പോകുന്നതിനാണ് കോവളം മേഖലയിലെ […]









