കട്ടപ്പന : അപൂർവവും ഗുരുതരവുമായ കവാസാക്കി രോഗം കണ്ടെത്തി കട്ടപ്പന സഹകരണ ആശുപത്രി. കുന്തളംപാറ സ്വദേശികളായ ദമ്പതിമാരുടെ മകൾ ഒന്നര വയസ്സുകാരിക്കാണ് ഈ രോഗം സ്ഥിരീകരിച്ചത്. സഹകരണ ആശുപത്രിയിലെ പീഡിയാട്രീഷൻ ഡോ. ഡാനിയൽ ഓസ്‌ബോൺ തോമസ് നടത്തിയ രോഗനിർണയം ശരിയായിരുന്നുവെന്ന് കോട്ടയം ഇ.എസ്.ഐ. കുട്ടികളുടെ ആശുപത്രിയിലെ മുതിർന്ന ഡോക്ടർമാരും കോട്ടയം മെഡിക്കൽ കോളേജിലെ കാഡിയോളജിസ്റ്റും ശരിവെച്ചു. ശരീരത്തിലെ രക്തക്കുഴലുകൾ വീർക്കുകയും വീക്കം സംഭവിക്കുകയും ചെയ്യുന്ന ഒരു രോഗമാണ് കാവസാക്കി രോഗം. ടോമി സാക്ക കവാസാക്കി എന്ന ജപ്പാൻകാരനായ […]









