ന്യൂഡൽഹി: ഇറാനിൽ നിന്ന് എൽപിജി വാങ്ങി ഇന്ത്യ. 2019ന് ശേഷം ആദ്യമായാണ് ഇറാനിൽ നിന്നും ഇന്ത്യ എൽപിജി വാങ്ങുന്നത്. ഇറാനിൽനിന്നുള്ള എൽപിജി വഹിച്ചുകൊണ്ടുള്ള ‘അറോറ’ എന്ന കപ്പൽ ഉടൻ തന്നെ മംഗളൂരു തുറമുഖത്തെത്തുമെന്നാണ് റിപ്പോർട്ടുകൾ. 2019-ൽ അമേരിക്കൻ സമ്മർദ്ദത്തെത്തുടർന്ന് ഇറാനിൽ നിന്നുള്ള ഊർജ്ജ ഇറക്കുമതി ഇന്ത്യ നിർത്തിവെച്ചിരുന്നു. അമേരിക്ക ഉപരോധങ്ങളിൽ താൽക്കാലികമായി ഇളവ് നൽകിയതിനെത്തുടർന്നാണ് വർഷങ്ങൾക്ക് ശേഷം ഇറാനിൽ നിന്ന് ഇന്ത്യ എൽപിജി വാങ്ങുന്നത്. ഇറാനിൽ നിന്നുള്ള ഈ എൽപിജി കാർഗോ ഇന്ത്യൻ ഓയിൽ കോർപ്പറേഷൻ, ഭാരത് […]






