ടെഹ്റാൻ: യുദ്ധം അവസാനിപ്പിക്കാനുള്ള നയതന്ത്രപരമായ നീക്കങ്ങൾ നടക്കുന്നതിനിടെ ഡൊണാൾഡ് ട്രംപിനെയോ ഭരണകൂടത്തിലെ മറ്റ് അംഗങ്ങളെയേക്കാൾതങ്ങൾക്ക് വിശ്വാസം യുഎസ് വൈസ് പ്രസിഡന്റ് ജെ.ഡി. വാൻസിനെയാണെന്നും അദ്ദേഹവുമായി ചർച്ചകൾ നടത്താനാണ് തങ്ങൾ ആഗ്രഹിക്കുന്നതെന്നും ഇറാൻ യുഎസിനെ അറിയിച്ചതായി റിപ്പോർട്ട്. തികച്ചും അനൗദ്യോഗികമായാണ് ഈ സന്ദേശം എത്തിയതെന്നും യുഎസ് സ്പെഷ്യൽ എൻവോയ് സ്റ്റീവ് വിറ്റ്കോഫോ ജാരെഡ് കുഷ്നറോ നയിക്കുന്ന ചർച്ചകൾ വിജയിക്കാൻ സാധ്യതയില്ലെന്ന് ഇറാനിയൻ പ്രതിനിധികൾ സൂചിപ്പിച്ചതായും സിഎൻഎൻ റിപ്പോർട്ട് ചെയ്തു. മുൻപ് നടന്ന ചർച്ചകൾ പരാജയപ്പെട്ടതും ശത്രുത ആരംഭിച്ചതും വിശ്വാസക്കുറവുണ്ടായതുമാണ് […]








