ദോഹ: ഇസ്രായേല്‍ സൈന്യത്തില്‍ രൂക്ഷമായ ആള്‍ക്ഷാമം നിലനില്‍ക്കുന്നതായി സൈനിക മേധാവി മുന്നറിയിപ്പ് നല്‍കി. ഇതോടെ രാജ്യത്ത് രാഷ്ട്രീയ വിവാദം ശക്തമായിരിക്കുയാണ്. സൈനികര്‍ കടുത്ത ക്ഷീണത്തിലാണെന്നും, നിലവിലെ ആള്‍ക്കുറവ് അടിയന്തരമായി പരിഹരിക്കാത്ത പക്ഷം ഗുരുതര പ്രത്യാഘാതങ്ങള്‍ ഉണ്ടാകാമെന്നുമാണ് സൈനിക മേധാവി വ്യക്തമാക്കിയത്. ഈ മുന്നറിയിപ്പ് അതീവ ഗൗരവമുള്ളതാണെന്ന് ഇസ്രായേല്‍ പ്രതിപക്ഷ നേതാവ് പ്രതികരിച്ചു. നിലവിലെ ഭരണകൂടത്തിന്റെ പരാജയമാണ് ഈ സാഹചര്യമെന്നും പ്രതിപക്ഷം ആരോപിച്ചു. അതിനിടെ,പശ്ചിമേഷ്യയിലെ സുരക്ഷാ വെല്ലുവിളികള്‍ രൂക്ഷമാകുന്നതിനിടെ ഖത്തറും അമേരിക്കയും പ്രതിരോധ സഹകരണം ശക്തിപ്പെടുത്താന്‍ തീരുമാനിച്ചു. ഖത്തര്‍ […]







