ടെഹ്റാൻ: ഇസ്രയേൽ–യു.എസ്. സഖ്യം ഫെബ്രുവരി 28-ന് ആരംഭിച്ച ആക്രമണത്തിന് തിരിച്ചടിയായി അടച്ച ഹോർമുസ് കടലിടുക്കിലൂടെ ഇന്ത്യ, പാക്കിസ്ഥാൻ, ഇറാഖ്, ചൈന, റഷ്യ തുടങ്ങിയ സൗഹൃദ രാജ്യങ്ങളുടെ കപ്പലുകൾക്ക് യാത്രാനുമതി നൽകിയതായി ഇറാന്റെ വിദേശകാര്യമന്ത്രി അബ്ബാസ് അരാഗ്ചി വ്യാഴാഴ്ച അറിയിച്ചു. ഇറാൻ കോൺസുലേറ്റ് ജനറൽ പുറത്തിറക്കിയ പ്രസ്താവനയിലാണ് ഈ വിവരം. കടലിടുക്ക് അടച്ചതോടെ ആഗോളതലത്തിൽ ഊർജ പ്രതിസന്ധി രൂക്ഷമായ സാഹചര്യത്തിലാണ് ഇത്തരത്തിൽ അനുമതി ലഭിക്കുന്ന രാജ്യങ്ങളുടെ പട്ടിക ഇറാൻ വ്യക്തമാക്കുന്നത്. ഇറാനെതിരായ ആക്രമണത്തെ പിന്തുണക്കാത്തതും രാജ്യത്തിന്റെ സുരക്ഷാ മാനദണ്ഡങ്ങൾ […]







