ടെഹ്റാൻ: അമേരിക്ക, ഇസ്രയേൽ, ഇറാൻ യുദ്ധം തുടരുന്നതിനിടെ റഷ്യയും ഇറാനും തമ്മിലുള്ള തന്ത്രപ്രധാനമായ സൈനിക സഹകരണം പുതിയ തലത്തിലേക്ക് നീങ്ങുന്നതായി റിപ്പോർട്ടുകൾ. ഇരു രാജ്യങ്ങളും തമ്മിൽ ഡ്രോണുകൾ, മരുന്നുകൾ, ആഹാരസാധനങ്ങൾ എന്നിവ ഉൾപ്പെടുന്ന വലിയൊരു കൈമാറ്റം പൂർത്തിയാക്കാൻ റഷ്യ ഒരുങ്ങുന്നതായി പാശ്ചാത്യ ഇന്റലിജൻസ് റിപ്പോർട്ടുകളെ ഉദ്ധരിച്ച് ഫിനാൻഷ്യൽ ടൈംസ് റിപ്പോർട്ട് ചെയ്തു. ഇറാനിൽ നടന്ന ആക്രമണങ്ങൾക്ക് തൊട്ടുപിന്നാലെയാണ് ഇരുരാജ്യങ്ങളിലെയും ഉന്നത ഉദ്യോഗസ്ഥർ ഡ്രോൺ കൈമാറ്റത്തെക്കുറിച്ചുള്ള രഹസ്യ ചർച്ചകൾ ആരംഭിച്ചതായും റിപ്പോർട്ടുകൾ പറയുന്നു. ഈ മാർച്ച് മാസം ആദ്യം […]






