ഇസ്ലാമാബാദ്: ഇറാന്റെ തലസ്ഥാനമായ ടെഹ്റാനിലെ പാക്കിസ്ഥാൻ എംബസിക്ക് സമീപം ഇസ്രയേൽ- യുഎസ് ആക്രമണം നടന്നതായുള്ള റിപ്പോർട്ടുകൾക്ക് പിന്നാലെ, ഇസ്രയേലിന് ശക്തമായ മുന്നറിയിപ്പുമായി പാക്കിസ്ഥാൻ. ഇറാനിലോ മറ്റെവിടെയെങ്കിലുമോ ഉള്ള തങ്ങളുടെ ഉദ്യോഗസ്ഥർക്ക് നേരെ ഏതെങ്കിലും തരത്തിലുള്ള ഭീഷണി ഉണ്ടായാൽ അത് കടുത്ത രീതിയിലുള്ള പ്രതികരണത്തിന് വഴിവെക്കുമെന്ന് പാക്കിസ്ഥാൻ മുന്നറിയിപ്പ് നൽതി ‘ഒരു കാര്യം ഇസ്രയേൽ ഓർക്കുന്നത് നന്നായിരിക്കും, പാക്കിസ്ഥാൻ ഖത്തറല്ല. ലോകത്തെവിടെയെങ്കിലും ഞങ്ങളുടെ നയതന്ത്രജ്ഞർക്ക് എന്തെങ്കിലും ദോഷം സംഭവിച്ചാൽ ഞങ്ങൾ അവരെ തകർത്തുതരിപ്പണമാക്കും.’ ഗവൺമെന്റ് അഫിലിയേറ്റഡ് പാക്കിസ്ഥാൻ സ്ട്രാറ്റജിക് […]







