വാഷിങ്ടൺ: പശ്ചിമേഷ്യൻ യുദ്ധം അനിശ്ചിതമായി നീളുന്ന പശ്ചാത്തലത്തിൽ ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയും യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപും തമ്മിൽ നടത്തിയ ഫോൺ സംഭാഷണത്തിൽ അമേരിക്കൻ ശതകോടീശ്വരനും വ്യവസായിയുമായ ഇലോൺ മസ്‌കും പങ്കുചേർന്നതായി റിപ്പോർട്ട്. ചൊവ്വാഴ്ച മോദിയും ട്രംപും തമ്മിൽ നടത്തിയ ഫോൺ സംഭാഷണത്തിലാണ് മസ്‌കും പങ്കാളിയായതായി റിപ്പോർട്ടുകൾ പുറത്തുവന്നത്. യുദ്ധകാല പ്രതിസന്ധിവേളയിൽ രണ്ട് രാജ്യത്തലവന്മാർ തമ്മിൽ നടത്തുന്ന സംഭാഷണത്തിൽ ഒരു സ്വകാര്യ വ്യക്തി പങ്കാളിയായത് അസാധാരണമാണെന്നും ‘ദ ന്യൂയോർക്ക് ടൈംസ്’ റിപ്പോർട്ട് ചെയ്തു. അതേപോലെ മിഡിൽ […]








