പാലക്കാട്: ജോലി വാഗ്ദാനം ചെയ്ത് പീഡിപ്പിച്ചെന്ന ദളിത് യുവതിയുടെ പരാതിയിൽ ആരോപണവിധേയനായ കോൺഗ്രസ് കൗൺസിലറെ പാർട്ടിയിൽനിന്ന് പുറത്താക്കി. പാലക്കാട് നഗരസഭയിലെ കൗൺസിലറായ പ്രശോഭ് സി. വത്സലനെയാണ് കോൺഗ്രസിന്റെ പ്രാഥമിക അംഗത്വത്തിൽനിന്ന് പാർട്ടി പുറത്താക്കിയത്. പ്രശോഭിന് പാർട്ടിയിൽ മറ്റുസ്ഥാനങ്ങളില്ലെന്നും അതിനാൽ പ്രാഥമിക അംഗത്വത്തിൽനിന്ന് തന്നെ അദ്ദേഹത്തെ പുറത്താക്കുകയാണെന്നും ഡിസിസി പ്രസിഡന്റ് എ. തങ്കപ്പൻ അറിയിച്ചു. കൗൺസിലർ സ്ഥാനം രാജിവെക്കണമോ എന്ന് തീരുമാനിക്കേണ്ടത് പ്രശോഭാണ്, ധാർമികതയുണ്ടെങ്കിൽ കൗൺസിലർ സ്ഥാനം രാജിവെക്കണമെന്നും ഡിസിസി പ്രസിഡന്റ് പറഞ്ഞു. അതേസമയം കഴിഞ്ഞദിവസമാണ് കോൺഗ്രസ് കൗൺസിലറായ […]









