സന: യുഎസ്, ഇസ്രയേൽ- ഇറാൻ യുദ്ധം കൂടുതൽ അപകടകരമായ ഘട്ടത്തിലേക്ക് കടക്കുന്നതായി റിപ്പോർട്ട്. ഇസ്രയേലിനെ തകർക്കാൻ യെമനിലെ ഇറാന്റെ പിന്തുണയുള്ള സായുധസംഘമായ ഹൂതികളും രംഗത്തെത്തിയതോടെ പശ്ചിമേഷ്യയിലെ സംഘർഷം മറ്റൊരു തലത്തിലേക്ക് നീങ്ങുകയാണ്. ഇതിനിടെ തെക്കൻ ഇസ്രയേലിന് നേർക്ക് ഹൂതികൾ മിസൈൽ തൊടുത്തു. മിസൈലിനെ പ്രതിരോധിച്ചതായും ആർക്കും പരുക്കേറ്റതായി റിപ്പോർട്ടില്ലെന്നും ഇസ്രയേൽ ഡിഫൻസ് ഫോഴ്‌സ് (ഐഡിഎഫ്) അറിയിച്ചു. അതേസമയം ഇറാനെ ആക്രമിക്കുന്നത് തുടരുന്നപക്ഷം യുദ്ധത്തിൽ പങ്കാളികളാകുമെന്ന് കഴിഞ്ഞദിവസം ഹൂതികൾ യുഎസിനും ഇസ്രയേലിനും മുന്നറിയിപ്പ് നൽകിയിരുന്നു. പിന്നാലെയാണ് ഇന്നത്തെ ആക്രമണം. […]









