ആലപ്പുഴ: അവസരവാദികള്‍ ചരിത്രത്തിന്റെ ചെളിക്കുണ്ടില്‍ വീണ് താഴുമെന്ന മുഖ്യമന്ത്രി പിണറായി വിജയന്റെ പരാമര്‍ശത്തിനെതിരെ അമ്പലപ്പുഴയില്‍ മത്സരിക്കുന്ന ജി സുധാകരന്‍. താന്‍ ഒരു ചെളിക്കുണ്ടിലും പോയിട്ടില്ലെന്നും ഉറച്ച പ്രതലത്തിലാണ് ഇപ്പോഴും ഇരിക്കുന്നതെന്നും അതിനുള്ള അടവും തന്ത്രവും അറിയാമെന്നും ജി സുധാകരന്‍ മറുപടി നല്‍കി.’പുന്നപ്ര- വയലാര്‍ സമരകാലത്ത് തെങ്ങില്‍ കയറി നടന്നവര്‍ ഇന്നു വലിയ സ്വാതന്ത്ര്യസമര സേനാനിയായി നടക്കുന്നു. എനിക്ക് ചരിത്രബോധമില്ലെന്നാണ് മുഖ്യമന്ത്രി പറയുന്നത്. 75 വയസ് കഴിഞ്ഞവരെ ഇറച്ചിക്കടയില്‍ കെട്ടിത്തൂക്കണമെന്ന് പറഞ്ഞവരാണ് ചരിത്രം പഠിക്കേണ്ടത്. പിണറായിയ്ക്ക് വയസ്സായില്ലേ?ഏറ്റവും പ്രായം […]








