തിരുവനന്തപുരം: ‘നീ പോ മോനേ വിജയാ’ – മോഹന്‍ലാല്‍ സിനിമയിലെ മാസ് ഡയലോഗുമായി തിരുവനന്തപുരത്തെ തിരഞ്ഞെടുപ്പ് പ്രചാരണത്തില്‍ ആവേശമായി തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡി. നേമത്തെ സ്ഥാനാര്‍ഥി കെ.എസ്.ശബരീനാഥനൊപ്പം നടത്തിയ റോഡ് ഷോയിലായിരുന്നു മലയാളത്തില്‍ രേവന്തിന്റെ മാസ് ഡയലോഗ്. പിണറായി വിജയന്റെ എക്പയറി ഡേറ്റ് കഴിഞ്ഞുവെന്നും കേരളത്തില്‍ യുഡിഎഫ് അധികാരത്തില്‍ വരുമെന്നും രേവന്ത് റെഡ്ഡി പറഞ്ഞു. പിണറായി വിജയനും നരേന്ദ്ര മോദിയും സഹോദരന്മാരാണ്. ഇവര്‍ രണ്ടുപേരും ചേര്‍ന്ന് കേരളത്തെ നശിപ്പിച്ചു. മോദി സഹോദരന്മാരെ ഒരു പാഠം പഠിപ്പിക്കണം. […]









