വാഷിങ്ടൺ: ഹോർമുസ് കടലിടുക്ക് വഴിയുള്ള എണ്ണ അമേരിക്കയ്ക്ക് ആവശ്യമില്ലെന്ന് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. ഹോർമുസ് തുറന്നില്ലെങ്കിൽ ഇറാന്റെ ആണവപ്ലാന്റുകൾ ആക്രമിക്കുമെന്ന് നിരന്തരം ഭീഷണി മുഴക്കിയതിന് പിന്നാലെയാണ് ട്രംപ് നിർണായക തീരുമാനം തുറന്നുപറഞ്ഞത്. ഹോർമുസിലൂടെയുള്ള എണ്ണ ആവശ്യമുള്ള രാജ്യങ്ങൾ അവർക്ക് വേണമെങ്കിൽ അത് സംരക്ഷിക്കണമെന്നും പിടിച്ചെടുക്കണമെന്നും ട്രംപ് പറഞ്ഞു. ‘നമ്മുടെ ഭാവി മികച്ചനിലയിലാണ്. ഹോർമുസ് കടലിടുക്ക് വഴി അമേരിക്ക എണ്ണ ഇറക്കുമതി ചെയ്യുന്നില്ല. ഭാവിയിലും അതുണ്ടാകില്ല. നമുക്ക് അത് ആവശ്യമില്ല. പക്ഷേ, ഹോർമുസ് വഴി എണ്ണ ലഭിക്കുന്ന രാജ്യങ്ങൾ […]






