പാലക്കാട്: പാലക്കാട് നിയമസഭാ മണ്ഡലത്തിലെ യുഡിഎഫ് സ്ഥാനാർഥി രമേശ് പിഷാരടിയുടെ തെരഞ്ഞെടുപ്പ് പ്രചാരണം ബിജെപി പ്രവർത്തകർ തടഞ്ഞത് വാക്കുതർക്കത്തിൽ കലാശിച്ചു. വടക്കന്തറയിലെ 51-ാം വാർഡിൽ ബുധനാഴ്ച രാത്രി ഏഴരയോടെയാണ് സംഭവം. വടക്കന്തറയിൽ പ്രചാരണത്തിനെത്തിയ രമേശ് പിഷാരടിയെ ബിജെപി കൗൺസിലർ സിന്ധുരാജന്റെ നേതൃത്വത്തിലുള്ള സംഘം തടഞ്ഞു. തുടർന്ന് ബിജെപി കോൺഗ്രസ് പ്രവർത്തകർ തമ്മിൽ വാക്കുതർക്കം ഉണ്ടായി. ഒടുവിൽ സംഘർഷം ഒഴിവാക്കാൻ പ്രചാരണം പൂർത്തിയാക്കാതെ സ്ഥാനാർഥി മടങ്ങി. അതേസമയം പ്രചാരണത്തിനായി രമേഷ് പിഷാരടി എത്തുന്നതിനു മുൻപ് ഈ ഭാഗത്തേക്ക് കടന്നുവന്ന […]







