തിരുവനന്തപുരം: സ്ത്രീ സുരക്ഷയിൽ വിവാദ പരാമർശവുമായി വട്ടിയൂർക്കാവ് എൻഡിഎ സ്ഥാനാർഥി ആർ ശ്രീലേഖ രംഗത്ത്. കേരളത്തിൽ ലൗജിഹാദ് നടക്കുമ്പോൾ പോലും കണ്ണടച്ചിരിക്കുന്ന സർക്കാരാണ് ഉള്ളതെന്നും അതുകൊണ്ടാണ് കേരളത്തിൽ സ്ത്രീ സുരക്ഷയില്ലാത്തതെന്നും ആർ ശ്രീലേഖ പറഞ്ഞു. ശാസ്തമംഗലത്ത് ബ്രഞ്ച് വിത്ത് ശ്രീലേഖ എന്ന പരിപാടിയിൽ പ്രസംഗിക്കുകയിരുന്നു ശ്രീലേഖ. ഒരു പോലീസ് ഓഫീസറായ തനിക്ക് പോലും ദുരനുഭവം ഉണ്ടായപ്പോൾ ഒരു സഹായവും ലഭിച്ചില്ലെന്നും ശ്രീലേഖ പറയുന്നു. ഡിജിപി പോലും കൂടെ നിന്നില്ല. കാരണം രാഷ്ട്രീയ അനുമതി ഉണ്ടെങ്കിലെ ഡിജിപിക്ക് തൻ്റെ […]






