കാസർകോഡ്: കാസർകോട് ആറ് വയസുകാരനും 13 കാരനും നേരിട്ടത് രണ്ടാനച്ഛൻ്റെ ക്രൂര മർദ്ദനം. കുട്ടികളെ മർദ്ദിക്കുന്ന ദൃശ്യങ്ങൾ പകർത്തി അയൽവാസി പോലീസിന് കൈമാറിയതോടെയാണ് സംഭവം പുറം ലോകം അറിഞ്ഞത്. കുട്ടികളെ മർദിച്ചതിനു രണ്ടാനച്ഛനായ ഷൗക്കത്തലിയെ വിദ്യാനഗർ പോലീസ് അറസ്റ്റ് ചെയ്തു. രണ്ടാനച്ഛൻ തന്നേയും നിരന്തരം മർദിക്കാറുണ്ടെന്ന് 13 വയസുകാരനായ മൂത്ത കുട്ടിയും വെളിപ്പെടുത്തി. ആറ് വയസുകാരനെ മുടിക്ക് കുത്തിപ്പിടിച്ച് രണ്ടാനച്ഛൻ നിരന്തരം മർദ്ദിക്കുകയായിരുന്നു. കുട്ടിയുടെ പിതാവും മാതാവും മൂന്നുവർഷം മുമ്പ് വിവാഹമോചിതരായിരുന്നു. കോടതി നിർദേശ പ്രകാരം നാലുമാസം […]








