ടെഹ്‌റാൻ: യുഎസിന്റെ ഒരു എഫ് 35 യുദ്ധ വിമാനം കൂടി വെടിവെച്ചു താഴെയിട്ടതായി അവകാശപ്പെട്ട് ഇറാൻ. തങ്ങളുടെ പുതിയ നൂതന പ്രതിരോധ സംവിധാനം ഉപയോഗിച്ച് സെൻട്രൽ ഇറാനിലെ ആകാശത്ത് വെച്ച് എഫ് 35 യുദ്ധവിമാനം തകർത്തതായി ഐആർജിസി അറിയിച്ചു. കൂടാതെ വിമാനത്തിന്റെ അവശിഷ്ടങ്ങൾ കണ്ടെടുത്തതിന്റെ ചിത്രങ്ങൾ ഇറാനിയൻ മാധ്യമങ്ങൾ പുറത്തുവിടുകയും ചെയ്തു. അതേസമയം പൈലറ്റ് കൊല്ലപ്പെട്ടതായാണ് വിവരം. എന്നാൽ സംഭവത്തിൽ യുഎസ് പ്രതികരണം നടത്തിയിട്ടില്ല. റഡാറുകൾക്ക് പോലും കണ്ടെത്താൻ കഴിയാത്ത യുഎസിന്റെ ഏറ്റവും നൂതനമായ സ്റ്റെൽത്ത് ഫൈറ്റർ […]









