വൻതാരപ്പൊലിമയും , വലിയ മുതൽമുടക്കുമായി പ്രദർശന സജ്ജമായി വരുന്ന പള്ളിച്ചട്ടമ്പി എന്ന ചിത്രത്തിൻ്റെ റിലീസ് ഡേറ്റ് ഏപ്രിൽ പത്തിന് പ്രഖ്യാപിച്ചു കൊണ്ട് ടീസർ പുറത്തുവിട്ടു. ഡിനോ ജോസ് ആൻ്റണി സംവിധാനം ചെയ്യുന്ന ഈ ചിത്രം വേൾഡ് വൈഡ് ഫിലിംസിൻ്റെ ബാനറിൽ നൗഫൽ, ബ്രജോഷ് എന്നിവരും സീ ക്യൂബ് ബ്രോസ് എൻ്റെർടൈൻമെൻ്റിൻ്റെ ബാനറിൽ ചാണക്യ, ചരൺ, ചൈതന്യ എന്നിവരുമാണ് നിർമ്മിക്കുന്നത്. ഏപ്രിൽ ഒമ്പതിന് റിലീസ് ഡേറ്റ് പ്രഖ്യാപിച്ചു കൊണ്ട് നിർമ്മാണ പ്രവർത്തനങ്ങൾ പൂർത്തിയായി വരുന്നതിനിടയിലാണ് പശ്ചിമേഷ്യൻ യുദ്ധം പൊട്ടിപ്പുറപ്പെടുന്നത്. […]







