കൊച്ചി: ലൈംഗികാതിക്രമക്കേസിൽ അറസ്റ്റിലായ സംവിധായകൻ രഞ്ജിത്തിന് ജാമ്യം നിഷേധിച്ച് കോടതി. രഞ്ജിത്തിനെ തിങ്കളാഴ്ചവരെ പോലീസ് കസ്റ്റഡിയിൽ വിട്ടു. തെളിവുകൾ ശേഖരിക്കാൻ രഞ്ജിത്തിനെ മൂന്ന് ദിവസം കസ്റ്റഡിയിൽ വേണമെന്ന് അന്വേഷണസംഘം ആവശ്യപ്പെട്ടിരുന്നു. എറണാകുളം സിജെഎം കോടതിയുടേതാണ് നടപടി. രഞ്ജിത്തിനെ സംബന്ധിച്ചിടത്തോളം വലിയ തിരിച്ചടിയാണിത്. ശനിയാഴ്ചയാണ് എറണാകുളം സബ്ജയിലിൽ കഴിയുന്ന രഞ്ജിത്തിനെ എറണാകുളം സിജെഎം കോടതിയിൽ ഹാജരാക്കിയത്. രഞ്ജിത്തിന്റെ ജാമ്യഹർജി പരിഗണിക്കാൻപോലും കോടതി തയ്യാറായില്ല. അതിനുമുൻപുതന്നെ കസ്റ്റഡിയിൽ വിടുകയായിരുന്നു. രഞ്ജിത്തിനെ കസ്റ്റഡിയിൽ വിടുന്നതിനെ അദ്ദേഹത്തിന്റെ അഭിഭാഷകനായ എസ്. രാജീവ് എതിർത്തു. […]






