തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പ് പ്രചാരണത്തിനായി പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് വീണ്ടും കേരളത്തിൽ. തിരുവനന്തപുരത്തും തിരുവല്ലയിലുമാണ് പ്രധാനമന്ത്രിയുടെ പ്രധാന പ്രചാരണ പരിപാടികൾ. ഉച്ചയ്ക്ക് രണ്ടരയോടു കൂടി പ്രധാനമന്ത്രി തിരുവനന്തപുരം വിമാനത്താവളത്തിൽ എത്തും. അവിടെ നിന്ന് ഹെലികോപ്റ്റർ മാർഗം അദ്ദേഹം തിരുവല്ലയിലെ പൊതുപരിപാടിക്കായി പോകും. തിരുവല്ലയിലെ പരിപാടികൾക്ക് ശേഷേം തിരുവനന്തപുരത്ത് തിരിച്ചെത്തും. തിരുവനന്തപുരത്ത് കിള്ളിപ്പാലം ജംഗ്ഷൻ മുതൽ കരമന വരെ പ്രധാനമന്ത്രിയുടെ റോഡ് ഷോ നടത്തും. ബിജെപി വലിയ പ്രതീക്ഷ വെക്കുന്ന മണ്ഡലങ്ങളായ കഴക്കൂട്ടം, വട്ടിയൂർക്കാവ്, നേമം എന്നിവിടങ്ങളിലെ […]








