തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയനെതിരെ രൂക്ഷവിമർശനവുമായി പ്രതിപക്ഷ നേതാവ് വി ഡി സതീശൻ രംഗത്ത്. ‘കാപട്യമേ നിന്റെ പേരോ പിണറായി’ എന്ന് ചോദിക്കേണ്ടി വരികയാണെന്ന് വിഡി സതീശൻ പറഞ്ഞു. എസ്ഡിപിഐ, പിഡിപി, ആർഎസ്എസ് പിന്തുണകളെക്കുറിച്ച് മുഖ്യമന്ത്രി ഒന്നും മിണ്ടുന്നില്ലെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു. ‘എസ്ഡിപിഐ തീവ്രവാദ സംഘടനയെന്നാണ് പാർട്ടി കോൺഗ്രസിൽ വായിച്ചത്. എന്നാൽ തെരഞ്ഞെടുപ്പിൽ അവരുമായി കൂട്ടുചേർന്ന് മത്സരിക്കുകയാണ്. പാർട്ടി കോൺഗ്രസ് തീരുമാനത്തെപ്പോലും കാറ്റിൽപ്പറത്തികൊണ്ടാണ് പിണറായി നീങ്ങുന്നത്. ബിജെപി ഈസ്റ്ററും ക്രിസ്തുമസും വരുമ്പോൾ കേക്കുമായി ക്രൈസ്തവ ഭവനങ്ങളിലേക്ക് […]








