മലയാളത്തിലെ യുവതാരങ്ങളിൽ ശ്രദ്ധേയനായ ഷെയ്ൻ നിഗം പോലീസ് യൂണിഫോമിൽ വീണ്ടും എത്തുന്ന ‘ദൃഢം’ സിനിമയുടെ ട്രെയിലർ പുറത്ത്. കുഴിനിലം എന്നൊരു നാട്ടിൻപുറത്തെ പോലീസ് സ്റ്റേഷനിൽ എസ്.ഐ വിജയ് രാധാകൃഷ്ണൻ എന്ന പുതിയ എസ്.ഐ ചാർജ്ജെടുക്കുന്നതും താൻ ഏറെ ആഗ്രഹിച്ച ജോലിയിൽ വലിയ ആത്മവിശ്വാസത്തോടെ പ്രവേശിക്കുന്ന അയാള്‍ സ്റ്റേഷനിൽ തീരെ പ്രതീക്ഷിക്കാത്ത ഒട്ടേറെ സാഹചര്യങ്ങളെ നേരിടേണ്ടി വരുന്നതും തുടര്‍ സംഭവങ്ങളുമാണ് നവാഗതനായ മാർട്ടിൻ ജോസഫ് ഒരുക്കുന്ന സിനിമയുടെ ഇതിവൃത്തമെന്ന സൂചനയാണ് ട്രെയിലർ നൽകിയിരിക്കുന്നത്. ‘കൊറോണ പേപ്പേഴ്സി’നും ‘വേല’യ്ക്കും ശേഷം […]









