ഫുജൈറ: സാമ്പത്തിക പ്രതിസന്ധിയുണ്ടായാലും ജീവനക്കാരുടെ ശമ്പളം മുടക്കില്ലെന്ന് ലുലു ഗ്രൂപ്പ് ചെയർമാൻ എം എ യൂസഫലി വ്യക്തമാക്കി. ആവശ്യമായാൽ വായ്പയെടുത്തിട്ടായാലും ശമ്പളം നൽകും, കുറയ്ക്കുന്നതും പരിഗണനയിലില്ലയെന്നും അദ്ദേഹം വ്യക്തമാക്കി. ഗൾഫ് മേഖലയിലെ അനിശ്ചിത സാഹചര്യങ്ങൾക്കിടയിലും ജീവനക്കാരുടെ ക്ഷേമം ഉറപ്പാക്കുക എന്നത് സ്ഥാപനത്തിന്റെ ബാധ്യതയാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. കൊറോണ കാലത്തും വായ്പയെടുത്ത് ശമ്പളം നൽകിയ അനുഭവം ഓർമ്മിപ്പിച്ച അദ്ദേഹം, ഏതു പ്രതിസന്ധിയിലും പിന്നോട്ട് പോകില്ലയെന്നും പതറാതെ നിൽക്കുന്നതാണ് നമ്മുടെ കടമയും ബാധ്യതയുമെന്നും അദ്ദേഹം ഫുജൈറയിൽ മാധ്യമങ്ങളോട് പറഞ്ഞു. പശ്ചിമേഷ്യൻ […]









