ടെഹ്റാൻ: പശ്ചിമേഷ്യയിൽ സംഘർഷം രൂക്ഷമാകുന്നതിനിടെ മൈക്രോസോഫ്റ്റ്, ആപ്പിൾ, ഗൂഗിൾ, ഇന്റൽ, ബോയിങ് തുടങ്ങിയ വൻകിട അമേരിക്കൻ കമ്പനികൾക്കെതിരെ മുന്നറിയിപ്പുമായി ഇറാനിയൻ ഇസ്ലാമിക് റവലൂഷണറി ഗാർഡ് കോർപ്സ് (ഐ.ആർ.ജി.സി.). യു.എസും ഇസ്രയേലും നടത്തുന്ന ഭീകരപ്രവർത്തനങ്ങൾക്കുള്ള മറുപടി ഈ കമ്പനികൾക്കും നല്കുമെന്ന് ഐ.ആർ.ജി.സി. പറഞ്ഞു. ഇറാനിയൻ സ്റ്റേറ്റ് ടെലിവിഷനായ പ്രസ് ടി.വിയാണ് ഇക്കാര്യം പ്രക്ഷേപണം ചെയ്തത്. കൊലപാതകങ്ങൾ ആസൂത്രണം ചെയ്യുന്നതിലും നടപ്പാക്കുന്നതിലും അമേരിക്കൻ ഐ.ടി. കമ്പനികളും നിർമിത ബുദ്ധി (AI) കമ്പനികളും പ്രധാന പങ്കുവഹിക്കുന്നുണ്ടെന്ന് ഐ.ആർ.ജി.സി. പ്രസ്താവനയിൽ പറഞ്ഞു. ഇറാനിൽ […]






