ടെഹ്‌റാൻ: ഇറാന്റെ പുതിയ പരമോന്നത നേതാവായി തിരഞ്ഞെടുക്കപ്പെട്ട മൊജ്തബ ഖമനേയി അബോധാവസ്ഥയിൽ ചികിത്സയിലാണെന്ന് റിപ്പോർട്ട്. ഇറാനിലെ പുണ്യനഗരമായ ഖോമിൽ ചികിത്സയിൽ കഴിയുന്ന അദ്ദേഹത്തിന്റെ ആരോഗ്യനില ഗുരുതരമാണെന്നും യുഎസ്- ഇസ്രയേൽ ഇന്റലിജൻസ് വിവരങ്ങളെ ഉദ്ധരിച്ച് ‘ദി ടൈംസ്’ റിപ്പോർട്ട് ചെയ്തു. ഇറാന്റെ പുതിയ പരമോന്നത നേതാവായി മൊജ്താബ തെരഞ്ഞെടുക്കപ്പെട്ടപ്പോൾ മുതൽ ഫെബ്രുവരി 28 ലെ ആക്രമണത്തിൽ ഗുരുതരമായി പരുക്കേറ്റെന്ന തരത്തിൽ വാർത്തകൾ പുറത്തുവന്നിരുന്നു. എന്നാൽ ഇത് ഇറാൻ നിഷേധിക്കുകയായിരുന്നു. യുഎസ്- ഇസ്രയേൽ ഇന്റലിജൻസ് വിവരങ്ങളുടെ അടിസ്ഥാനത്തിൽ സഖ്യകക്ഷികളുമായി പങ്കുവെച്ച […]









