ടെഹ്‌റാന്‍: പുതിയ കരാര്‍ ഒപ്പിടാന്‍ തയ്യാറാകാത്ത പക്ഷം ഒറ്റ രാത്രി കൊണ്ട് ഇറാന്‍ എന്ന രാജ്യത്തെ പൂര്‍ണമായി ഇല്ലാതാക്കാന്‍ അമേരിക്കയ്ക്ക് കഴിയുമെന്ന യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ ഭീഷണിക്ക് പിന്നാലെ രാജ്യത്തെ വൈദ്യുതി നിലയങ്ങള്‍ക്ക് ചുറ്റും മനുഷ്യമതില്‍ തീര്‍ക്കാന്‍ യുവാക്കളോട് ആഹ്വാനം ചെയ്ത് ഇറാന്‍. മണിക്കൂറുകള്‍ക്കകം ഹോര്‍മുസ് കടലിടുക്ക് വഴി പൂര്‍ണ്ണമായ ഗതാഗതം അനുവദിച്ചില്ലെങ്കില്‍ ഇറാന്റെ എല്ലാ വൈദ്യുതി നിലയങ്ങളും പാലങ്ങളും ബോംബിട്ട് തകര്‍ക്കുമെന്നാണ് ട്രംപിന്റെ ഭീഷണി.അതിനിടെ അലി ഖമേനിയുടെ മരണത്തിന് പിന്നാലെ ഇറാന്റെ പുതിയ പരമോന്നത […]









