കൊച്ചി∙ സിനിമയിലെ റോളുമായി ബന്ധപ്പെട്ട തർക്കമാണ് തനിക്കെതിരെയുള്ള ഉയർന്ന ലൈംഗികാതിക്രമ പരാതിക്ക് കാരണമെന്നു സംവിധായകൻ രഞ്ജിത് കോടതിയിൽ. എറണാകുളം ഫസ്റ്റ് ക്ലാസ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതിയിൽ ജാമ്യാപേക്ഷ പരിഗണിക്കുമ്പോഴാണ് രഞ്ജിത്ത് ഇക്കാര്യം പറഞ്ഞത്. അതേസമയം, രഞ്ജിത് അന്വേഷണത്തോടു സഹകരിക്കുന്നില്ലെന്നും വീണ്ടും കസ്റ്റഡിയിൽ വിട്ടുതരണമെന്നും പ്രോസിക്യൂഷൻ ആവശ്യപ്പെട്ടു. കസ്റ്റഡി–ജാമ്യാപേക്ഷകള്‍ കോടതി ഉച്ചകഴിഞ്ഞ് വീണ്ടും പരിഗണിക്കും. നിലവിൽ എറണാകുളം സബ് ജയിലിലാണ് രഞ്ജിത്തുള്ളത്. രഞ്ജിത്തിനെ കഴിഞ്ഞ ദിവസം 3 ദിവസത്തേക്ക് പൊലീസ് കസ്റ്റഡിയിൽ വിട്ടിരുന്നെങ്കിലും ഞായറാഴ്ച തന്നെ തെളിവെടുപ്പ് പൂർത്തിയാക്കി […]









