
തിരുവനന്തപുരം: ഐപിഎല്ലിലെ സഞ്ജുസാംസന്റെ ബാറ്റിംഗ് പരാജയത്തിന് പിന്നില്‍ പിണറായിയുടെ അനുഗ്രഹമാണെന്ന് പരിഹാസിച്ചുകൊണ്ട് നടന്‍ ജോയ് മാത്യു. മാന്‍ഡ്രേക്ക് തൊട്ടതോടെ സഞ്ജു സാംസണ്‍ വീണുവെന്നായിരുന്നു ജോയ് മാത്യവിന്റെ കമന്‍റ്.
പിണറായി വിജയന്‍ അനുഗ്രഹിക്കുന്നവര്‍ പിന്തള്ളപ്പെടുന്നുവെന്ന വിമര്‍ശിച്ചുകൊണ്ട് പിണറായിയെ മാന്‍ഡ്രേക്ക് എന്ന് മാധ്യമങ്ങള്‍ വിളിച്ചുവരാറുണ്ട്. ഇപ്പോഴിതാ നടന്‍ ജോയ് മാത്യു അത്തരമൊരു പരിഹാസം പിണറായി വിജയനെതിരെ ഉയര്‍ത്തുകയാണ്. മാന്‍ഡ്രേക്ക് തൊട്ടതോടെ സഞ്ജു സാംസണ്‍ വീണുവെന്നായിരുന്നു ജോയ് മാത്യുവിന്റെ പരിഹാസം.
ചെന്നൈയ്‌ക്ക് വേണ്ടി കളിക്കുന്ന സഞ്ജു സാംസണ്‍ ഈ ഐപിഎല്‍ സീസണില്‍ തുടര്‍ച്ചയായി രണ്ടക്കം തൊടാതെ പുറത്താവുകയാണ്. ഈ ഘട്ടത്തിലാണ് ഇത് മാന്‍ഡ്രേക്ക് ഇഫക്ട് ആണെന്ന് ജോയ് മാത്യു പരിഹസിച്ചത്.
ട്വന്‍റി ട്വന്‍റി ലോകകപ്പ് ജയിച്ചപ്പോള്‍ സഞ്ജു സാംസണെ പിണറായി വിജയന്‍ പ്രത്യേക ചടങ്ങില്‍ അഭിനന്ദിച്ചിരുന്നു.









