കൊല്ലം: യുഡിഎഫ് അധികാരത്തില്‍ വന്നാല്‍ മെസിയോ റൊണാള്‍ഡോയോ കേരളത്തിലേക്കുമെന്ന് തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡി. കേരളത്തില്‍ മെസിയെ കൊണ്ടുവരുമെന്ന് സര്‍ക്കാര്‍ പറഞ്ഞിട്ട് നടന്നിട്ടില്ലെന്നും തെലങ്കാനയില്‍ കൊണ്ടുവരാന്‍ തനിക്ക് സാധിച്ചെന്നും രേവന്ത് റെഡ്ഡി പറഞ്ഞു. തുടര്‍ന്നുള്ള കാലം കേരളത്തിനെ സഹായിക്കാന്‍ തെലങ്കാന സര്‍ക്കാര്‍ ഉണ്ടാകുമെന്നും പിണറായി വിജയന്റെ സമയം കഴിഞ്ഞെന്നും അല്‍പ്പം വിശ്രമിക്കൂവെന്നും അദ്ദേഹം പ്രതികരിച്ചു. പത്തനാപുരത്ത് നടന്ന റോഡ് ഷോയിലാണ് പ്രതികരണം.’കേരളത്തില്‍ ഇത്തവണത്തെ തെരഞ്ഞെടുപ്പോടെ യുവാക്കള്‍ അധികാരത്തിലേറുന്നത് കാണാനാകും. തുടര്‍ന്നുള്ള കാലങ്ങളില്‍ കേരളത്തിനെ സഹായിക്കാന്‍ തെലങ്കാന സര്‍ക്കാര്‍ […]









