ടെഹ്‌റാൻ: മുൻകൂർ അനുമതിയില്ലാതെ ഹോർമുസ് കടലിടുക്ക് കടക്കുന്ന കപ്പലുകൾ തകർക്കുമെന്ന മുന്നറിയിപ്പുമായി ഇറാൻ. യു.എസ്–ഇറാൻ വെടിനിർത്തൽ പ്രഖ്യാപനത്തിന് പിന്നാലെയാണ് ഇറാൻ നാവികസേന ഇത്തരമൊരു റേഡിയോ സന്ദേശം പുറത്തുവിട്ടത്. കടലിടുക്ക് കടക്കാൻ ഇറാൻ നാവികസേനയുടെ അനുമതി നിർബന്ധമാണെന്നും, അനുമതിയില്ലാതെ പ്രവേശിക്കാൻ ശ്രമിക്കുന്ന കപ്പലുകൾക്ക് നേരെ ശക്തമായ നടപടി സ്വീകരിക്കുമെന്നും മുന്നറിയിപ്പിൽ വ്യക്തമാക്കുന്നതായാണ് വിവരം. ഹോർമുസ് വഴിയുള്ള കപ്പലുകളിൽ നിന്ന് ടോൾ ഈടാക്കാനും ഇറാൻ ആലോചിക്കുന്നതായി സൂചനകളുണ്ട്. ഓരോ ബാരൽ എണ്ണയ്ക്കും ഒരു ഡോളർ വീതം ഈടാക്കുന്നതിനൊപ്പം, പദ്ധതിയിടുന്നുണ്ട്. ഓരോ […]






