ബെയ്റൂത്ത്: യു.എസ്–ഇറാൻ വെടിനിർത്തൽ ധാരണയുടെ ഭാവിയെ ആശങ്കയിലാഴ്ത്തി ലെബനനിൽ വ്യാപക വ്യോമാക്രമണം നടത്തി ഇസ്രയേൽ . ആക്രമണങ്ങളിൽ കുറഞ്ഞത് 89 പേർ കൊല്ലപ്പെട്ടതായും 700-ലധികം പേർക്ക് പരിക്കേറ്റതായും റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു. ബെയ്റൂത്ത് ഉൾപ്പെടെ ലെബനനിലെ നൂറോളം ഇടങ്ങളിലാണ് വ്യോമാക്രമണം നടന്നത്.അതിനുള്ള തിരിച്ചടിയായി ഹിസ്ബുള്ള ഇസ്രയേലിന്റെ വടക്കൻ മേഖലകളിലേക്ക് റോക്കറ്റ്-മിസൈൽ ആക്രമണങ്ങൾ തുടരുകയാണ്. ആക്രമണങ്ങളെ “കാടത്തം” എന്നു വിശേഷിപ്പിച്ച് ലെബനൻ പ്രസിഡന്റ് ജോസഫ് ഔൺ രംഗത്തെത്തി. നിരവധി കെട്ടിടങ്ങൾ തകർന്നതോടെ ആശുപത്രികൾ പരിക്കേറ്റവരാൽ നിറഞ്ഞിരിക്കുകയാണ്. മരണസംഖ്യ ഇനിയും ഉയർന്നേക്കാമെന്നാണ് […]







