ന്യൂഡൽഹി: ഒരു മതാചാരം അന്ധവിശ്വാസമാണോയെന്ന് പരിശോധിക്കാൻ കോടതികൾക്കാകുമെന്ന് സുപ്രീംകോടതി. എന്നാൽ, ജഡ്ജിമാരുടെ പാണ്ഡിത്യം മതത്തിലല്ല, നിയമത്തിലാണെന്നും മതേതരകോടതികൾക്ക് ഇക്കാര്യം പരിശോധിക്കാനാവില്ലെന്നും കേന്ദ്ര സർക്കാർ പറഞ്ഞു. ഒരു ആചാരം അന്ധവിശ്വാസമാണോയെന്ന് എങ്ങനെയാണ് കോടതിക്ക് പരിശോധിക്കാനാവുകയെന്ന് കേന്ദ്രത്തിനുവേണ്ടി സോളിസിറ്റർ ജനറൽ തുഷാർ മേത്ത ചോദിച്ചു. അന്ധവിശ്വാസമാണെന്ന് സങ്കല്പിച്ചാൽത്തന്നെ കോടതിയല്ല, നിയമനിർമാണമാണ് പരിഹാരമെന്നും അദ്ദേഹം വാദിച്ചു. അതേസമയം, മനസ്സാക്ഷിയെ പിടിച്ചുലയ്ക്കുന്ന നരബലിപോലുള്ളവയിൽ ഇടപെടാമെന്നതിൽ ഒരു തർക്കവുമില്ലെന്ന് തുഷാർ മേത്ത പറഞ്ഞു. പൊതുക്രമം, ആരോഗ്യം, ധാർമികത എന്നിവയ്‌ക്കെതിരായ ആചാരങ്ങളിൽ കോടതിക്ക് ഇടപെടാം. എന്നാൽ, […]









