തെഹ്റാൻ: യു.എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് പ്രഖ്യാപിച്ച രണ്ട് ആഴ്ചത്തെ യു എസ്–ഇറാൻ വെടിനിർത്തൽ കരാർ പ്രാബല്യത്തിൽ വന്ന് 48 മണിക്കൂറിനുള്ളിൽ തന്നെ പശ്ചിമേഷ്യയിൽ പുതിയ സംഘർഷാവസ്ഥ. ഇസ്രായേൽ ലെബനനിൽ തുടരുന്ന സൈനികാക്രമണങ്ങൾക്ക് പ്രതികാരമായി ഇറാൻ ഹോർമുസ് കടലിടുക്ക് അടച്ചതായി അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ആഗോള ഇന്ധന ഗതാഗതത്തിന്റെ പ്രധാന വഴിയായ ഹോർമുസ് കടലിടുക്ക് അടച്ചത് ലോകവ്യാപകമായി എണ്ണവിതരണത്തെ ബാധിക്കുമെന്ന ആശങ്ക ഉയർത്തിയിട്ടുണ്ട്. വെടിനിർത്തൽ കരാറിന്റെ ഭാഗമായി ഈ കടലിടുക്ക് വീണ്ടും തുറക്കാമെന്ന് ഇറാൻ മുൻപ് […]







